ദുബായ്: ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ജേ​​താ​​ക്ക​​ൾ സ​​മ്മാ​​ന​​ദാ​​ന ച​​ട​​ങ്ങി​​ൽ അ​​ണി​​യു​​ന്ന​​ത് പ്ര​​ത്യേ​​ക​​മാ​​യി രൂപകൽപ്പന ചെയ്ത വൈ​​റ്റ് ജാ​​ക്ക​​റ്റ്. ഏ​​തൊ​​രു ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്നും ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്ന​​തും ജേ​​താ​​ക്ക​​ൾ അ​​ണി​​യു​​ന്ന ഈ ​​വൈ​​റ്റ് ജാ​​ക്ക​​റ്റാ​​ണ്.

2025 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യു​​ടെ വൈ​​റ്റ് ജാ​​ക്ക​​റ്റ് പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത് പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ താ​​രം വ​​സിം അ​​ക്രം. പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച 2025 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ജേ​​താ​​ക്ക​​ൾ​​ക്കു​​ള്ള വൈ​​റ്റ് ജാ​​ക്ക​​റ്റ് പ്ര​​കാ​​ശ​​നം ചെ​​യ്തു​​കൊ​​ണ്ട് അ​​ക്രം പ​​റ​​ഞ്ഞ​​ത് ഇ​​ങ്ങ​​നെ: ‘ഐ​​സി​​സി പു​​രു​​ഷ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​റ്റ​​വും മി​​ക​​ച്ച​​വ​​രെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു. മ​​ഹ​​ത്വ​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യ വെ​​ള്ള ജാ​​ക്ക​​റ്റ് അ​​നാ​​ച്ഛാ​​ദ​​നം ആ​​രാ​​ധ​​ക​​രി​​ലും ആ​​വേ​​ശം വ​​ർ​​ധി​​പ്പി​​ക്കും.’

1998ൽ ​​ആ​​ണ് ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ആ​​രം​​ഭി​​ച്ച​​ത്. ഐ​​സി​​സി നോ​​ക്കൗ​​ട്ട് ട്രോ​​ഫി എ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യ പേ​​ര്. 2002ലെ ​​മൂ​​ന്നാം എ​​ഡി​​ഷ​​നി​​ൽ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി എ​​ന്ന പേ​​ര് സ്വീ​​ക​​രി​​ച്ചു. 2009ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച ആ​​റാം എ​​ഡി​​ഷ​​നി​​ലാ​​ണ് ചാ​​ന്പ്യ​ന്മാ​​ർ​​ക്കു വൈ​​റ്റ് ജാ​​ക്ക​​റ്റ് ന​​ൽ​​കാ​​ൻ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ജേ​​താ​​ക്ക​​ളോ​​ടു​​ള്ള ബ​​ഹു​​മാ​​നാ​​ർ​​ഥം വൈ​​റ്റ് ജാ​​ക്ക​​റ്റ് സ​​മ്മാ​​നി​​ച്ചു​​വ​​രു​​ന്നു.


മും​​ബൈ ഫാ​​ഷ​​ൻ ഡി​​സൈ​​ന​​റാ​​യ എം. ​​ബ​​ബി​​ത​​യാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ലെ ആ​​ദ്യ വൈ​​റ്റ് ജാ​​ക്ക​​റ്റ് രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത​​ത്. ഇ​​റ്റാ​​ലി​​യ​​ൻ ക​​ന്പി​​ളി മി​​ശ്ര​​ണ​​ങ്ങ​​ളാ​​ലാ​​ണ് ജാ​​ക്ക​​റ്റി​​ന്‍റെ നി​​ർ​​മാ​​ണം. വെ​​ളു​​ത്ത നി​​റ​​ത്തി​​ലു​​ള്ള ജാ​​ക്ക​​റ്റി​​ന്‍റെ പോ​​ക്ക​​റ്റി​​ലാ​​യി സ്വ​​ർ​​ണ നി​​റ​​ത്തി​​ൽ ചാ​​ന്പ്യ​​ൻ​​സ് എ​​ന്നു വ​​ലി​​പ്പ​​ത്തി​​ലും എ​​ഡി​​ഷ​​നും ആ​​തി​​ഥേ​​യ രാ​​ജ്യ​​വും ചെ​​റു​​താ​​യും ആ​​ലേ​​ഖ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.