സഹൃദയ, എസ്ബി ജയിച്ചു
Monday, March 10, 2025 1:41 AM IST
ചങ്ങനാശേരി: 53-ാമത് ഫാ. പി.സി. മാത്യു മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ സഹൃദയ കൊടകര, എസ്ബി ചങ്ങനാശേരി ടീമുകൾക്കു ജയം. സഹൃദയ 59-56ന് ആതിഥേയരായ എസ്ബി ചങ്ങനാശേരിയെയാണ് ലീഗ് റൗണ്ടിൽ തോൽപ്പിച്ചത്. അതേസമയം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരത്തെ 84-99നു എസ്ബി കോളജ് കീഴടക്കി.