ഇന്ത്യക്കു ചാന്പ്യൻഷിപ്പ്
Thursday, February 27, 2025 2:15 AM IST
ന്യൂഡൽഹി: സൗത്ത് ഏഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ (സാബ ) വനിതാ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ചാന്പ്യന്മാർ.
ഇന്ത്യ 107-32നു മാലദ്വീപിനെ തകർത്താണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 2025 ജൂലൈ 13-20 വരെ ചൈനയിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പിന്റെ ലെവൽ രണ്ടിലേക്ക് ഇന്ത്യ യോഗ്യത സ്വന്തമാക്കി.