ഈസ്റ്റ് ബംഗാള്‍ ജയത്തില്‍
Thursday, February 27, 2025 2:15 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് 2024-25 സീസണിലെ എട്ടാം ജയം.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാള്‍ 2-0നു ഹൈദരാബാദ് എഫ്സിയെ കീഴടക്കി. ഗോള്‍ രഹിതമായ 85 മിനിറ്റുകള്‍ക്കുശേഷമാണ് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടിയത്.
86-ാം മിനിറ്റില്‍ മനോജ് മുഹമ്മദിന്റെ സെല്‍ഫ് ഗോള്‍ ഹൈദരാബാദിനെ പിന്നിലാക്കി. എന്നാല്‍, മെസി ബൗലിയുടെ (90+4') ഇഞ്ചുറി ടൈം ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ വിജയമധുരം 2-0 ആക്കി.
ജയത്തോടെ 22 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ലീഗ് ടേബിളില്‍ എട്ടാം സ്ഥാനത്ത് എത്തി. 17 പോയിന്റുമായി ഹൈദരാബാദ് 12-ാമതാണ്.