ബലേ ഭേഷ്... ബെല്ലിങ്ഗം
Wednesday, February 12, 2025 11:55 PM IST
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ യോഗ്യതയ്ക്കുള്ള ആദ്യപാദ പ്ലേ ഓഫിൽ ജൂഡ് ബെല്ലിങ്ഗമിന്റെ ഗോളിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് 3-2നു ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇഞ്ചുറി ടൈമിലായിരുന്നു ബെല്ലിങ്ഗമിന്റെ (90+2’) ഗോൾ.
പിഎസ്ജി, യുവെ
മറ്റു പ്രീക്വാർട്ടർ യോഗ്യതാ ആദ്യപാദ പ്ലേ ഓഫ് പോരാട്ടങ്ങളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി, ഇറ്റാലിയൻ ക്ലബ് യുവന്റസ്, ജർമൻ ടീം ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവ ജയം സ്വന്തമാക്കി. പിഎസ്ജി 3-0നു ബ്രെസ്റ്റിനെ കീഴടക്കി. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗിനെ 3-0നു ഡോർട്ട്മുണ്ടും തോൽപ്പിച്ചു. യുവന്റസ് 2-1നു ഐന്തോവനെ കീഴടക്കി.