റെബാകിന ഔട്ട്
Monday, January 20, 2025 11:29 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് നാലാം റൗണ്ട് സിംഗിൾസ് പോരാട്ടത്തിൽ അട്ടിമറി. വനിതാ സിംഗിൾസിൽ ആറാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയെ 19-ാം സീഡായ അമേരിക്കയുടെ മാഡിസണ്‍ കീസ് കീഴടക്കി.
സ്കോർ: 6-3, 1-6, 6-3. വനിതാ സിംഗിൾസ് രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, അമേരിക്കയുടെ എമ്മ നവാരോ, യുക്രെയ്നിന്റെ എലെന സ്വിറ്റോളിന എന്നിവരും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ ക്വാർട്ടറിൽ. ഓസ്ട്രേലിയയുടെ ഡി മിനാർ, അമേരിക്കയുടെ ബെൻ ഷെർട്ടണ്, ഇറ്റലിയുടെ ലോറെൻസോ സൊനെഗൊ എന്നിവരും ക്വാർട്ടറിൽ ഇടംനേടി.