റയൽ തലപ്പത്ത്
Monday, January 20, 2025 11:29 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് തലപ്പത്ത്. ഹോം മത്സരത്തിൽ 4-1നു ലാ പാൽമസിനെ കീഴടക്കിയതോടെയാണ് റയൽ ഒന്നാമതെത്തിയത്. റയലിന് 46 പോയിന്റായി. അത്ലറ്റിക്കോ (44) രണ്ടാമതുണ്ട്.