ഋഷഭ് പന്ത് ക്യാപ്റ്റൻ
Monday, January 20, 2025 11:29 PM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ നിയോഗിച്ചു.
2024 മെഗാ താരലേലത്തിലൂടെയാണ് ലക്നോ പന്തിനെ ടീമിലെത്തിച്ചത്. 2024 ഐപിഎൽ സീസണിൽ കെ.എൽ. രാഹുൽ ആയിരുന്നു ലക്നോയുടെ ക്യാപ്റ്റൻ. ലേലത്തിനു മുന്പ് ലക്നോ രാഹുലിനെ റിലീസ് ചെയ്തിരുന്നു.