ലീഡ് ഉയർത്തി ലിവർപൂൾ
Monday, January 20, 2025 1:06 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള ലീഡ് ഉയർത്തി ലിവർപൂൾ. എവേ പോരാട്ടത്തിൽ ലിവർപൂൾ 2-0നു ബ്രെന്റ്ഫോഡിനെ കീഴടക്കുകയും ആഴ്സണൽ ഹോം മത്സരത്തിൽ ആസ്റ്റണ്‍ വില്ലയുമായി 2-2 സമനിലയിൽ പിരിയുകയും ചെയ്തതോടെയാണിത്.
ഇഞ്ചുറി ടൈമിൽ ഡാർവിൻ നൂനെസ് (90 +1’, 90+3’) നേടിയ ഇരട്ട ഗോളിലായിരുന്നു ലിവർപൂളിന്റെ ജയം. 21 മത്സരങ്ങളിൽനിന്ന് 50 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്പോൾ 44 പോയിന്റുമായി ആഴ്സണൽ രണ്ടാമതുണ്ട്.