ബാഴ്സയ്ക്കു സമനില
Monday, January 20, 2025 1:06 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയെ സമനിലയിൽ കുടുക്കി ഗെറ്റാഫെ. ഗെറ്റാഫെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്പതാം മിനിറ്റിൽ ലീഡ് നേടിയെങ്കിലും ബാഴ്സലോണ 1-1 സമനിലയിൽ പോയിന്റ് പങ്കുവച്ചു. അതേസമയം, ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെ 0-1നു ലെഗനെസ് അട്ടിമറിച്ചു.