ബാസ്കറ്റ്ബോൾ ഫൈനൽ ഇന്ന്
Saturday, October 19, 2024 12:54 AM IST
ചങ്ങനാശേരി: 27-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ മാന്നാനം സെന്റ് എഫ്രേംസ് പുളിങ്കുന്ന് സെന്റ് ജോസഫ്സിനെ നേരിടും. സെമിയിൽ സെന്റ് എഫ്രേംസ് 51-8നു മഞ്ചേരി ഗവ. എച്ച്എസ്എസിനെ കീഴടക്കി.
തിരുവനന്തപുരം സെന്റ് ജോസഫ്സിനെയാണ് പുളിങ്കുന്ന് സെമിയിൽ തോൽപ്പിച്ചത്. സ്കോർ: 63-57.