അൽകരാസ് മുന്നോട്ട്
അൽകരാസ് മുന്നോട്ട്
Saturday, July 6, 2024 12:37 AM IST
ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂടെ സ്പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​ക​രാ​സ് മൂ​ന്നാം റൗ​ണ്ടി​ൽ ജ​യം സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ ഫ്രാ​ൻ​സി​സ് ടി​യാ​ഫോ​യെ​യാ​ണ് അ​ൽ​ക​രാ​സ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 5-7, 6-2, 4-6, 7-6 (7-2), 6-2.

ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്ത്. സീ​​ഡി​​ല്ലാ​​ത്ത ഫി​​ൻ​​ല​​ൻ​​ഡി​​ന്‍റെ എ​​മി​​ൽ റു​​സു​​വു​​രി​​യാ​​ണ് 11-ാം സീ​​ഡാ​​യ സി​​റ്റ്സി​​പാ​​സി​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

സ്കോ​​ർ: 7-6 (8-6), 7-6 (12-10), 3-6, 6-3. അ​​തേ​​സ​​മ​​യം, ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. യു​​എ​​സ്എ​​യു​​ടെ മാ​​ർ​​ക്കോ​​സ് ജി​​റോ​​ണി​​നെ​​യാ​​ണ് സ്വ​​രേ​​വ് തോ​​ൽ​​പ്പി​​ച്ച​​ത്, 6-2, 6-1, 6-4.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ എ​​മ്മ, ന​​വാ​​രോ, മാ​​ഡി​​സ​​ണ്‍ കീ​​സ്, ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ൻ പൗ​​ളി​​നി, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലു​​ലു സ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ട് ജ​​യ​​ത്തി​​ലൂ​​ടെ അ​​വ​​സാ​​ന 16ൽ ​​ഇ​​ടം​​പി​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.