ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ
Saturday, October 5, 2024 4:29 AM IST
ഷാങ്ഹായി: ഷാങ്ഹായി മാസ്റ്റേഴ്സ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ് സഖ്യം പ്രീക്വാർട്ടറിൽ. ആദ്യ റൗണ്ടിൽ ഇന്തോ-ക്രൊയേഷ്യൻ സഖ്യം (6-4, 6-3) സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റ-പെഡ്രോ മാർട്ടിനസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി.
പുരുഷ സിംഗിൾസിൽ ഡാനിൽ മെദ്വദേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഗെയ്ൽ മോണ്‍ഫിൽസ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.