സെമി ചിത്രം തെളിഞ്ഞു
Saturday, October 5, 2024 4:29 AM IST
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം സെമിഫൈനൽ ചിത്രം തെളിഞ്ഞു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് ടീമുകൾ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം 67-20നു പത്തനംതിട്ടയെയും കോട്ടയം 79-43നു കോഴിക്കോടിനെയും ആലപ്പുഴ 59-57നു തൃശൂരിനെയും പാലക്കാട് 73-54ന് എറണാകുളത്തെയും തോൽപ്പിച്ചു.
പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം ടീമുകൾ സെമിയിലെത്തി. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ തൃശൂർ 64-48നു പത്തനംതിട്ടയെയും തിരുവനന്തപുരം 52-38നു പാലക്കാടിനെയും എറണാകുളം 77-37നു ആലപ്പുഴയെയും കീഴടക്കി.