മുംബൈക്കു തിരിച്ചടി
Saturday, October 5, 2024 4:29 AM IST
ലക്നോ: ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാംദിനം മുംബൈക്കു തിരിച്ചടി. രണ്ടാം ഇന്നിംഗ്സിനായി നാലാംദിനം ക്രീസിലെത്തിയ മുംബൈക്ക് ആറു വിക്കറ്റ് നഷ്ടമായി. 153/6 എന്ന നിലയിലാണ് മുംബൈ നാലാംദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 274 റണ്‍സിന്റെ ലീഡ് മുംബൈക്കുണ്ട്. സ്കോർ: മുംബൈ 537, 153/6. റെസ്റ്റ് ഓഫ് ഇന്ത്യ 416.