ജിസ്മോൻ ഡെപ്യൂട്ടി ചീഫ് അർബിറ്റർ
Saturday, October 5, 2024 4:29 AM IST
ഹൈദരാബാദ്: അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ മലയാളിയായ ജിസ്മോൻ മാത്യുവിനെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി ഓൾ ഇന്ത്യ ഫെഡറേഷൻ നിയമിച്ചു. ഇന്റർനാഷണൽ അർബിറ്ററായ ജിസ്മോൻ, കേരളത്തിലെ അർബിറ്റർ കമ്മീഷൻ ചെയർമാനാണ്. യൂത്ത് ചെസ് ഒളിന്പ്യാഡ്, കോമണ്‍വെൽത്ത് ചാന്പ്യൻഷിപ് തുടങ്ങിയവയിൽ ആർബിറ്ററായിട്ടുണ്ട്. മേലുകാവുമറ്റം സ്വദേശിയായ ജിസ്മോൻ, പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനാണ്.
വ്യാഴാഴ്ച സമാപിക്കുന്ന അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.