ശ്രീജേഷ് ഹോക്കി ലീഗിലും കളിക്കില്ല
Friday, October 4, 2024 3:45 AM IST
മുംബൈ: 2024 പാരീസ് ഒളിന്പിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്നു വിരമിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ് ക്ലബ് പോരാട്ടരംഗത്തും ഇല്ലെന്ന് അടിവരയിട്ടു. ഹോക്കി ഇന്ത്യ ലീഗ് കളിക്കാരുടെ ലേലത്തിനുള്ള പട്ടികയിൽനിന്നു ശ്രീജേഷ് പിന്മാറി. യുവതാരങ്ങൾക്ക് അവസരം നൽകാനും പരിശീലക വേഷത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രീജേഷിന്റെ ഈ നീക്കം.
വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ശ്രീജേഷിനെ ഇന്ത്യൻ പുരുഷ ജൂണിയർ ടീമിന്റെ പരിശീലകനായി നിയമിച്ചിരുന്നു.