ഈശ്വരന്റെ മറുപടി
Friday, October 4, 2024 3:45 AM IST
ലക്നോ: ഇറാനി ട്രോഫി ടെസ്റ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്രിക്കറ്റ് ടീമിനുവേണ്ടി അഭിമന്യു ഈശ്വരന്റെ സെഞ്ചുറിപ്പോരാട്ടം. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 537ൽ അവസാനിച്ചു. മുംബൈയുടെ സർഫറാസ് ഖാൻ 222 റണ്‍സുമായി പുറത്താകാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാംദിനം അവസാനിക്കുന്പോൾ 289/4 എന്ന നിലയിലാണ്.
151 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന അഭിമന്യു ഈശ്വരനാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം നയിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (9), സായ് സുദർശൻ (32), ദേവ്ദത്ത് പടിക്കൽ (16), ഇഷാൻ കിഷൻ (38) എന്നിവരുടെ വിക്കറ്റുകൾ മൂന്നാംദിനം റെസ്റ്റ് ഓഫ് ഇന്ത്യക്കു നഷ്ടപ്പെട്ടു. ധ്രുവ് ജുറെൽ (30) ക്രീസിലുണ്ട്.