ഗോ​ഹ​ട്ടി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ കൈ​യി​ല്‍​നി​ന്നു ജ​യം ചോ​ര്‍​ന്നു. എ​വേ പോ​രാ​ട്ട​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡു​മാ​യി 1-1ന് ​ബ്ലാ​സ്റ്റേ​ഴ്‌​സ് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 58-ാം മി​നി​റ്റി​ൽ ഹൈ​ലാ​ൻ​ഡേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി ലീ​ഡ് സ്വ​ന്ത​മാ​ക്കി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഗോ​ൾ കീ​പ്പ​റാ​യ സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ ​ചോ​ർ​ന്ന​താ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ ലീ​ഡി​നു വ​ഴി​തെ​ളി​ച്ച​ത്. മൊ​റോ​ക്ക​ൻ താ​ര​മാ​യ അ​ലാ​ദി​ൻ അ​ജ​റൈ എ​ടു​ത്ത ബ​ല​ഹീ​ന​മാ​യ ഫ്രീ​കി​ക്ക് സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ​ക്കു​ളി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നു.

എ​ന്നാ​ൽ, അ​നാ​യാ​സ​മാ​യി പ​ന്ത് കൈ​ക്കു​ള്ളി​ലാ​ക്കു​ന്ന​തി​നി​ടെ സ​ച്ചി​നു പി​ഴ​ച്ചു. കൈ​യി​ൽ​നി​ന്നു വ​ഴു​തി​യ പ​ന്ത് ഗോ​ൾ ലൈ​ൻ ക​ട​ന്നു.

46-ാം മി​നി​റ്റി​ൽ ഡി​ഫെ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​റാ​യ കോ​ഫി​നെ പി​ൻ​വ​ലി​ച്ച് സ്ട്രൈ​ക്ക​ർ ഖ്വാ​മെ പെ​പ്ര​യെ ഇ​റ​ക്കി. 60-ാം മി​നി​റ്റി​ൽ കെ.​പി. രാ​ഹു​ലി​നു പ​ക​രം മു​ഹ​മ്മ​ദ് ഐ​മ​ൻ എ​ത്തി. ആ ​സ​ബ്സ്റ്റി​റ്റ്യൂ​ഷ​ന്‍റെ ഫ​ലം 67-ാം മി​നി​റ്റി​ൽ ക​ണ്ടു. ഐ​മ​ന്‍റെ അ​സി​സ്റ്റി​ൽ നോ​ഹ് സ​ദൗ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു സ​മ​നി​ല സ​മ്മാ​നി​ച്ചു.


നോ​ർ​ത്ത് ഈ​സ്റ്റ് ബോ​സ്കി​നു പു​റ​ത്തു​നി​ന്നു തൊ​ടു​ത്ത മി​ക​ച്ചൊ​രു ലോം​ഗ് ഷോ​ട്ടി​ലൂ​ടെ​യു​ള്ള ഉ​ജ്വ​ല ഫി​നി​ഷിം​ഗാ​യി​രു​ന്നു അ​ത്.

ലൂ​ണ ക​ള​ത്തി​ൽ

80-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ര​ട്ട സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ ന​ട​ത്തി. ജെ​സ്യൂ​സ് ജി​മെ​നെ​സി​നു പ​ക​രം അ​ഡ്രി​യാ​ൻ ലൂ​ണ​യും സ​ന്ദീ​പ് സിം​ഗി​നു പ​ക​രം ഹോ​ർ​മി​പാം റൂ​യി​വ​യും ക​ള​ത്തി​ൽ. 2024-25 സീ​സ​ണി​ൽ ലൂ​ണ ആ​ദ്യ​മാ​യാ​ണ് ക​ള​ത്തി​ൽ എ​ത്തു​ന്ന​ത്. 82-ാം മി​നി​റ്റി​ൽ അ​ഷീ​ർ അ​ക്ത​ർ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി.

ഐഎസ്എൽ ഫുട്ബോൾ

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ്

ബം​ഗ​ളൂ​രു 3 3 0 0 9
പ​ഞ്ചാ​ബ് 3 3 0 0 9
ജം​ഷ​ഡ്പു​ർ 3 2 0 1 6
ഗോ​വ 3 1 1 1 4
ബ്ലാ​സ്റ്റേ​ഴ്സ് 3 1 1 1 4
നോ​ർ​ത്ത് ഈ​സ്റ്റ് 3 1 1 1 4
മു​ഹ​മ്മ​ദ​ൻ 3 1 1 1 4
ബ​ഗാ​ൻ 3 1 1 1 4
ചെ​ന്നൈ​യി​ൻ 2 1 0 1 3
ഒ​ഡീ​ഷ 3 1 0 2 3
മും​ബൈ 2 0 1 1 1
ഈ​സ്റ്റ് ബം​ഗാ​ൾ 3 0 0 3 0
ഹൈ​ദ​രാ​ബാ​ദ് 2 0 0 2 0