ഇറാനി: ട്രിപ്പിൾ ഫിഫ്റ്റി
Wednesday, October 2, 2024 2:11 AM IST
ലക്നോ: ഇറാനി കപ്പ് ക്രിക്കറ്റിന്റെ ആദ്യദിനം രഞ്ജി ട്രോഫി ചാന്പ്യന്മാരായ മുംബൈ സ്വന്തമാക്കി. തുടക്കത്തിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും തുടർന്ന് മൂന്ന് അർധസെഞ്ചുറികൾ പിറന്നതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 237 എന്ന നിലയിൽ മുംബൈ ഒന്നാംദിനം അവസാനിപ്പിച്ചു.
പൃഥ്വി ഷാ (4), ആയുഷ് മാത്രെ (19), ഹാർദിക് തമോർ (0) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ മുംബൈക്കു നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (86 നോട്ടൗട്ട്), ശ്രേയസ് അയ്യർ (57), സർഫറാസ് ഖാൻ (54 നോട്ടൗട്ട്) എന്നിവർ ആദ്യദിനം അർധസെഞ്ചുറി നേടി.
അഞ്ചാം വിക്കറ്റിൽ രഹാനെയും സർഫറാസും അഭേദ്യമായ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ക്യാന്പിൽനിന്ന് ഇറാനി ട്രോഫിക്കായി മുംബൈ ടീമിനൊപ്പം ചേർന്ന സർഫറാസ് മികച്ച ഫോമിലാണ് ആദ്യദിനം ബാറ്റ് ചെയ്തത്.