നാണംകെട്ട് യുണൈറ്റഡ്
Tuesday, October 1, 2024 2:01 AM IST
മാഞ്ചസ്റ്റർ: സ്വന്തം കളത്തിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപിഎൽ ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിനു ടോട്ടൻഹാമിനോടു തോറ്റു.
ആദ്യ പകുതിയിൽത്തന്നെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനു ചുവപ്പ് കാർഡ് ലഭിച്ചതോടെ യുണൈറ്റഡ് പത്തു പേരായി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടോട്ടൻഹാം ബ്രെണ്ണൻ ജോണ്സണിലൂടെ മുന്നിലെത്തി.
പത്തുപേരുമായി രണ്ടാം പകുതിയിൽ കളിച്ച യുണൈറ്റഡിന്റെ വലയിൽ രണ്ടു തവണകൂടി ടോട്ടൻഹാം പന്തെത്തിച്ചു. ഡെയാൻ കുലുസെവ്സ്കി (47’), ഡൊമിനിക് സൊളങ്കെ (77’) എന്നിവരാണു ഗോൾ നേടിയത്.