ആ​​റു ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്താം
ആ​​റു ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്താം
Monday, September 30, 2024 12:33 AM IST
ഐ​​പി​​എ​​ൽ 2025 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ക്കു​​ന്ന മെ​​ഗാ താ​​ര​​ലേ​​ല​​ത്തി​​നു മു​​ൻ​​പ് ഓ​​രോ ഫ്രാ​​ഞ്ചൈ​​സി​​ക്കും പ​​ര​​മാ​​വ​​ധി ആ​​റു ക​​ളി​​ക്കാ​​രെ വീ​​തം നി​​ല​​നി​​ർ​​ത്താം എ​​ന്നു ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. ഐ​​പി​​എ​​ൽ ഗ​​വേ​​ണിം​​ഗ് ക​​മ്മി​​റ്റി​​ക്കു​​ശേ​​ഷ​​മു​​ള്ള അ​​റി​​യി​​പ്പാ​​ണി​​ത്. താ​​ര​​ങ്ങ​​ളെ നി​​ല​​നി​​ർ​​ത്തു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ ആ​​ർ​​ടി​​എം (റൈ​​റ്റ് ടു ​​മാ​​ച്ച്) ഉ​​പ​​യോ​​ഗി​​ക്കു​​ക​​യോ ചെ​​യ്യാം. മു​​ന്പു ന​​ട​​ന്ന മെ​​ഗാ ലേ​​ല​​ത്തി​​നു മു​​ന്പ് പ​​ര​​മാ​​വ​​ധി നാ​​ലു ക​​ളി​​ക്കാ​​രെ മാ​​ത്രം നി​​ല​​നി​​ർ​​ത്താ​​നാ​​യി​​രു​​ന്നു അ​​നു​​മ​​തി ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ആ​​റു ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ, നി​​ല​​വി​​ൽ ദേ​​ശീ​​യ ടീ​​മി​​ൽ ക​​ളി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ അ​​ണ്‍​ക്യാ​​പ്ഡ് പ​​ട്ടി​​ക​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി നി​​ർ​​ത്ത​​ണ​​മെ​​ന്നും നി​​ബ​​ന്ധ​​ന​​യു​​ണ്ട്. നി​​ല​​നി​​ർ​​ത്തു​​ന്ന ക​​ളി​​ക്കാ​​ർ സ്വ​​ദേ​​ശി​​ക​​ളോ വി​​ദേ​​ശി​​ക​​ളോ ആ​​കാം.


നി​​ല​​നി​​ർ​​ത്തു​​ന്ന അ​​ഞ്ചു ക​​ളി​​ക്കാ​​രി​​ലെ ആ​​ദ്യ മൂ​​ന്നു താ​​ര​​ങ്ങ​​ൾ​​ക്കു ന​​ൽ​​കേ​​ണ്ട തു​​ക​​യെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ളും പു​​റ​​ത്തു​​വി​​ട്ടി​​ട്ടു​​ണ്ട്. ടീ​​മു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന താ​​ര​​ത്തി​​ന് 18 കോ​​ടി, ര​​ണ്ടാം താ​​ര​​ത്തി​​ന് 14 കോ​​ടി, മൂ​​ന്നാം താ​​ര​​ത്തി​​ന് 11 കോ​​ടി എ​​ന്നി​​ങ്ങ​​നെ ന​​ൽ​​ക​​ണം. അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​ങ്ങ​​ൾ​​ക്ക് നാ​​ലു കോ​​ടി രൂ​​പ ന​​ൽ​​കി​​യാ​​ൽ മ​​തി. 2027 വ​​രെ​​യു​​ള്ള ഐ​​പി​​എ​​ല്ലി​​ൽ ഇം​​പാ​​ക്റ്റ് പ്ലേ​​യ​​ർ നി​​യ​​മം തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.