ചരിത്രനേട്ടത്തിൽ സർഫറാസ്
Thursday, October 3, 2024 12:23 AM IST
ലക്നോ: ഇറാനി ട്രോഫിയിൽ സർഫറാസ് ഖാന്റെ ഇരട്ടസെഞ്ചുറി ബലത്തിൽ മുംബൈക്കു കൂറ്റൻ സ്കോർ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 536 റണ്‍സ് എടുത്തിട്ടുണ്ട് മുംബൈ.
221 റണ്‍സുമായി സർഫറാസ് ഖാൻ ക്രീസിൽ തുടരുകയാണ്. ഇറാനി ട്രോഫിയിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ മുംബൈ താരം എന്ന ചരിത്രം സർഫറാസ് കുറിച്ചു.