കോഴിക്കോട് സെഞ്ചുറി
Wednesday, October 2, 2024 2:11 AM IST
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനു മിന്നും തുടക്കം. ഉദ്ഘാടന ദിനത്തിൽ വനിതകളുടെ പോരാട്ടത്തിൽ കോഴിക്കോട് 110 പോയിന്റുമായി മിന്നിച്ചു.
കാസർഗോഡിനെതിരേ കോഴിക്കോട് വനിതകൾ 110-24ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ തൃശൂർ 76-35നു കൊല്ലത്തെ തോൽപ്പിച്ചു.
പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം 97-55നു കോഴിക്കോടിനെയും ആലപ്പുഴ 85-29നു കാസർഗോഡിനെയും മലപ്പുറം 76-53നു കൊല്ലത്തെയും കോട്ടയം 61-53നു പത്തനംതിട്ടയെയും തോൽപ്പിച്ചു.