വന്പന്മാർക്കു വൻജയം
വന്പന്മാർക്കു വൻജയം
Thursday, October 3, 2024 12:23 AM IST
ബാ​​ഴ്സ​​ലോ​​ണ​/​​ല​​ണ്ട​​ൻ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ സ്വ​​ന്തം ക​​ള​​ത്തി​​ൽ ആ​​ദ്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ളി​​ൽ ബാ​​ഴ്സ 5-0നു യം​​ഗ് ബോ​​യി​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ 2-1ന് ​​മോ​​ണ​​ക്ക​​യോ​​ട് തോ​​റ്റി​​രു​​ന്നു. 8, 51 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ളു​​ക​​ൾ.

പീ​​ര​​ങ്കി​​പ്പടയോട്ടം

സ്വ​​ന്തം എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ഴ്സ​​ണ​​ൽ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് പാ​​രീസ് സെ​​ന്‍റ് ജെ​​ർ​​മ​​യി​​നെ ത​​ക​​ർ​​ത്തു. കെ​​യ് ഹ​​വാ​​ർ​​ട്സ് (20’), ബു​​കാ​​യോ സാ​​ക (35’) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ആ​​ഴ്സ​​ണ​​ലി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണ്. ആ​​ദ്യ മ​​ത്സ​​രം സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു.


ബെ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. വി​​ക്ട​​ർ ബോ​​ണി​​ഫേ​​സ് (51’) മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ ലെ​​വ​​ർ​​കൂ​​സ​​ൻ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് എ​​സി മി​​ലാ​​നെ തോ​​ൽ​​പ്പി​​ച്ചു.

ഹാ​​ട്രി​​ക് നേ​​ടി​​യ ക​​രീം അ​​ദെ​​യെ​​മി​​യു​​ടെ മി​​ക​​വി​​ൽ ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്മു​​ണ്ട് 7-1നു ​​സെ​​ൽ​​റ്റി​​ക്കി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 11, 29, 42 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് അ​​ദെ​​യെ​​മി​​യു​​ടെ ഗോ​​ളു​​ക​​ൾ. ഫ്ര​​ഞ്ച് ക്ല​​ബ് ബ്രെ​​സ്റ്റും ര​​ണ്ടാം ജ​​യം നേ​​ടി. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ബ്രെ​​സ്റ്റ് 4-0ന് ​​സാ​​ൽ​​സ്ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചു. ഇ​​ന്‍റ​​ർ മി​​ലാ​​ൻ 4-0ന് ​​റെ​​ഡ് സ്റ്റാ​​ർ ബെ​​ൽ​​ഗ്രേ​​ഡി​​നെ തോ​​ൽ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.