മഴ മാറി; പക്ഷേ, കളി നടന്നില്ല
Monday, September 30, 2024 12:33 AM IST
കാണ്‍പുർ: ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനവും പൂർണമായി ഉപേക്ഷിച്ചു. രണ്ടാംദിനവും ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നലെ മഴ തോർന്നെങ്കിലും ഔട്ട് ഫീൽഡിലെ ഈർപ്പം മൂലമാണ് മത്സരം നടക്കാതിരുന്നത്.
രണ്ടാം ടെസ്റ്റിൽ മൂന്നു ദിവസത്തിനിടെ 35 ഓവർ മാത്രമാണ് മത്സരം നടന്നത്. ആദ്യദിനം മത്സരം നിർത്തിവയ്ക്കുന്പോൾ 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.