അടുത്ത മത്സരത്തില്‍ സാഹയെ കളിപ്പിക്കണമെന്നു കിര്‍മാണി
Tuesday, August 27, 2019 11:38 PM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ വൃദ്ധിമന്‍ സഹായെ ഋഷഭ് പന്തിനു പകരം കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ സയിദ് കിര്‍മാണി. പന്ത് ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇനിയും ഒത്തിരി പഠിക്കാനുണ്ടെന്നും കിര്‍മാണി പറഞ്ഞു.
സാഹ ടീമിലുള്ള സ്ഥിതിക്ക് അദ്ദേഹവും അവസരം അര്‍ഹിക്കുന്നുണ്ടെന്നും വിക്കറ്റ്കീപ്പറെന്ന സ്ഥാനം ടീമിലെ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കുന്നതല്ലെന്നും കിര്‍മാണി പറഞ്ഞു. പരിക്കിനെത്തുടര്‍ന്നാണ് സാഹ ടെസ്റ്റ് ടീമില്‍നിന്ന് ഒരു വര്‍ഷത്തിലേറെയായി ടപുറത്തുനിന്നത്. സ്ഥിരതയില്ലായ്മയും ഷോട്ടെടുക്കുന്നതിലുള്ള അശ്രദ്ധയുമാണ് പന്തിനു വിനയാകുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയുള്ള പ്രകടനം നടത്തിയാണ് സാഹ ടീമിലെത്തിയതെന്നും കിര്‍മാണി പറഞ്ഞു.