വിജയ് മർച്ചന്റ് ട്രോഫി: കേരളം - ആന്ധ്ര മത്സരം സമനിലയിൽ
Wednesday, December 25, 2024 4:39 AM IST
ലക്നോ: വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റിൽ കേരള-ആന്ധ്രപ്രദേശ് മത്സരം സമനിലയിൽ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. ആന്ധ്ര ഒന്നാം ഇന്നിംഗ്സിൽ 278 റണ്‍സ് നേടി.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 177 റണ്‍സിന് അവസാനിച്ചിരുന്നു. ആന്ധ്രാ 101 റണ്‍സിന്റെ ലീഡും നേടി. രണ്ടാം ഇന്നിംഗ്സിൽ ആന്ധ്ര മൂന്നു വിക്കറ്റിന് 84 റണ്‍സെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇതോടെ കേരളത്തിന് 186 റണ്‍സ് വിജയ ലക്ഷ്യം കുറിച്ചു. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽത്തന്നെ ലെറോയ് ജോക്വിൻ ഷിബുവിനെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരോവർ പൂർത്തിയായതോടെ വെളിച്ചക്കുറവിനെത്തുടർന്ന് കളി അവസാനിക്കുകയായിരുന്നു.