എസ്ബിഐക്ക് പുതിയ 70 ബ്രാഞ്ചുകൾ, 501 ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ
Wednesday, March 12, 2025 11:08 PM IST
കൊച്ചി: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 70 പുതിയ ബ്രാഞ്ചുകളും 501 വനിതാ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം നിർവഹിച്ചു.
ഡിഎഫ്എസ് സെക്രട്ടറി എം. നാഗരാജു, എസ്ബിഐ ചെയര്മാന് സി.എസ്. ഷെട്ടി എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ ആകെ ബ്രാഞ്ചുകള്‍ 22,800 ഉം ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ 78,023 ഉം ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.