വനിതാദിനാഘോഷം ; സൗത്ത് ഇന്ത്യൻ ബാങ്ക് കോഫീ ടേബിൾ ബുക്ക് പുറത്തിറക്കി
Monday, March 10, 2025 10:37 PM IST
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു പുലർത്തിയ 52 സ്ത്രീകളുടെ പ്രചോദനാത്മകമായ യാത്രയെ വിവരിക്കുന്ന കോഫീ ടേബിൾ ബുക്ക് പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്.
‘വിമൻ ലൈക്ക് യു’ എന്നു പേരിട്ട പുസ്തകം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർ ലക്ഷ്മിനാരായണ ശ്രീനിവാസ് പ്രകാശനംചെയ്തു.
വെല്ലുവിളികളെ അതിജീവിച്ച് വിജയംനേടിയ സാധാരണ സ്ത്രീകളുടെ കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്തർദേശീയ പാരാ അത്ലറ്റും പദ്മശ്രീ, അർജുന അവാർഡ് ജേതാവുമായ ഡോ. മാലതി ഹൊള്ള, മധു മൈലങ്കുടി, ശ്രീദേവി രാഘവൻ, രസിക അയ്യർ, പ്രിയ സുന്ദർ, സിമി സഭാനി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. സാക്സഫോണ് സുബ്ബലക്ഷ്മിയുടെ സംഗീതപരിപാടിയും അരങ്ങേറി.