ശാലിനി വാര്യർ സിഐഐ ചെയർപേഴ്സൺ
Wednesday, March 5, 2025 11:34 PM IST
കൊച്ചി: സിഐഐ സംസ്ഥാന കൗൺസിൽ ചെയർപേഴ്സനായി ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാര്യർ തെരഞ്ഞെടുക്കപ്പെട്ടു. വി.കെ.സി ഫുട്ഗിയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.കെ.സി. റസാഖാണു വൈസ് ചെയർമാൻ.
സിഐഐ ഇന്ത്യൻ വിമൺ നെറ്റ്വർക്കിന്റെ (ഐഡബ്ല്യുഎൻ) സംസ്ഥാന, ദക്ഷിണേന്ത്യൻ പ്രാദേശിക തലങ്ങളിൽ വിവിധ ചുമതലകൾ ശാലിനി വാര്യർ നിർവഹിച്ചിട്ടുണ്ട്.
2015 നവംബറിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഫെഡറൽ ബാങ്കിൽ സേവനമരംഭിച്ച അവർ 2020 ജനുവരി 15 മുതൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
വി.കെ.സി. കോർപറേറ്റ് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറായ റസാഖ് മൈക്രോസെല്ലുലാർ പിവിസി, എയർ-ഇൻജെക്റ്റഡ് പിവിസി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു.