കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന ധ​​​​ന​​​​കാ​​​​ര്യ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ (കെ​​​​എ​​​​സ്എം​​​​ഡി​​​​എ​​​​ഫ്‌​​​​സി) നി​​​​ന്നു വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത് കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ തീ​​​​ര്‍​പ്പാ​​​​ക്ക​​​​ല്‍ അ​​​​ദാ​​​​ല​​​​ത്തി​​​​ലൂ​​​​ടെ 1.18 കോ​​​​ടി​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക തീ​​​​ര്‍​പ്പാ​​​​ക്കി​​​​യ​​​​താ​​​​യി കെ​​​​എ​​​​സ്എം​​​​ഡി​​​​എ​​​​ഫ്‌​​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​സ്റ്റീ​​​​ഫ​​​​ന്‍ ജോ​​​​ര്‍​ജ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ള​​​​വു​​​​ക​​​​ളാ​​​​യി 12.26 ല​​​​ക്ഷം രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത് കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ​​​​വ​​​​ര്‍​ക്ക് മു​​​​ഴു​​​​വ​​​​ന്‍ ഇ​​​​ള​​​​വു​​​​ക​​​​ളോ​​​​ടെ വാ​​​​യ്പ തീ​​​​ര്‍​പ്പാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് അ​​​​ദാ​​​​ല​​​​ത്തി​​​​ല്‍ ഒ​​​​രു​​​​ക്കി​​​​യ​​​​ത്. അ​​​​ദാ​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന അ​​​​ര്‍​ഹി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​രി​​​​ലേ​​​​ക്ക് റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കും.


സ്വ​​​​യം​​​തൊ​​​​ഴി​​​​ല്‍, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ഭ​​​​വ​​​​ന, കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ​​​​ക​​​​ളാ​​​​ണ് അ​​​​ദാ​​​​ല​​​​ത്തി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. 21 ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. പ​​​​ത്ത​​​​ടി​​​​പ്പാ​​​​ലം പി​​​​ഡ​​​​ബ്ല്യു​​​​ഡി റ​​​​സ്റ്റ്ഹൗ​​​​സ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​ദാ​​​​ല​​​​ത്ത് ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന ധ​​​​ന​​​​കാ​​​​ര്യ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​സ്റ്റീ​​​​ഫ​​​​ന്‍ ജോ​​​​ര്‍​ജ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സി. ​​​​അ​​​​ബ്‌​​​ദു​​​ള്‍ മു​​​​ജീ​​​​ബ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ബി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ര്‍ റി​​​​ജാ​​​​സ് ഹാ​​​​രി​​​​ത് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.