മും​​ബൈ: ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള അ​​വ​​കാ​​ശ​​വാ​​ദം വി​​മ​​ൽ പാ​​ൻ മ​​സാ​​ല​​യു​​ടെ പ​​ര​​സ്യ​​ത്തി​​ൽ ന​​ൽ​​കി​​യെ​​ന്ന ആ​​രോ​​ണ​​പ​​ത്തി​​ൽ ബോ​​ളി​​വു​​ഡ് ന​​ടന്മാ​​രാ​​യ ഷാ​​രൂ​​ഖ് ഖാ​​ൻ, അ​​ജ​​യ് ദേ​​വ്ഗ​​ണ്‍, ടൈ​​ഗ​​ർ ഷെ​​റോ​​ഫ്, ജെ​​ബി ഇ​​ൻ​​ഡ​​സ്ട്രീ​​സ് ചെ​​യ​​ർ​​മാ​​ൻ (വി​​മ​​ൽ ഗു​​ഡ്ഖ ബ്രാ​​ൻ​​ഡ് നി​​ർ​​മാ​​താ​​ക്ക​​ൾ) എ​​ന്നി​​വ​​ർ​​ക്ക് ജ​​യ്പുർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്കപ​​രി​​ഹാ​​ര ഫോ​​റം നോ​​ട്ടീ​​സ് അ​​യ​​ച്ചു.

പാ​​ൻ മ​​സാ​​ല​​യു​​ടെ ഓ​​രോ ത​​രി​​യി​​ലും കു​​ങ്കു​​മ​​പ്പൂ​​വ് അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന് പ​​ര​​സ്യ​​ത്തി​​ൽ ഉ​​ന്ന​​യി​​ച്ച അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി മാ​​ർ​​ച്ച് 19ന് ​​നേ​​രി​​ട്ടോ പ്ര​​തി​​നി​​ധി മു​​ഖേ​​ന​​യോ ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഫോ​​റം ഇ​​വ​​ർ​​ക്ക് സ​​മ​​ൻ​​സ് അ​​യ​​ച്ച​​ത്.

ജ​​യ്പുർ നി​​വാ​​സി​​യാ​​യ യോ​​ഗേ​​ന്ദ്ര സിം​​ഗ് ബ​​ദി​​യാ​​ലാ​​ണ് ഫോ​​റ​​ത്തി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ​​യും പാ​​ൻ​​മ​​സാ​​ല​​യു​​ടെ​​യും വി​​ല​​യി​​ൽ വ​​ലി​​യ അ​​ന്ത​​ര​​​​മാ​​ണു​​ള്ള​​ത്. പ​​ര​​സ്യ​​ത്തി​​ൽ പാ​​ൻ മ​​സാ​​ല​​യി​​ൽ കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ അം​​ശം ഉ​​ണ്ടെ​​ന്ന് അ​​വ​​കാ​​ശ​​വാ​​ദം ന​​ട​​ത്തി ഉത്്പ​​ന്ന​​ത്തെ​​ക്കു​​റി​​ച്ചു ജ​​ന​​ങ്ങ​​ളി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ ഉ​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ലു​​ള്ള​​ത്.

ഗ്യാ​​ർ​​സി​​ലാ​​ൽ മീ​​ണ അ​​ധ്യ​​ക്ഷ​​യും ഹേ​​മ​​ല​​ത അ​​ഗ​​ർ​​വാ​​ൾ അം​​ഗ​​വു​​മാ​​യ ഫോ​​റം യോ​​ഗേ​​ന്ദ്ര സിം​​ഗ് ബ​​ദി​​യാ​​ലി​​ന്‍റെ പ​​രാ​​തി സ്വീ​​ക​​രി​​ക്കു​​ക​​യും അ​​ഭി​​നേ​​താ​​ക്ക​​ൾ​​ക്കും ക​​ന്പ​​നി​​യു​​ടെ ചെ​​യ​​ർ​​മാ​​നും നോ​​ട്ടീ​​സ് അ​​യ​​യ്ക്കു​​ക​​യും ചെ​​യ്തു. വി​​മ​​ൽ പാ​​ൻ മ​​സാ​​ല​​യു​​ടെ ഓ​​രോ ത​​രി​​യി​​ലും കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ ശ​​ക്തി​​യു​​ണ്ടെ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ന്ന പ​​ര​​സ്യ​​ത്തി​​ന്‍റെ ടാ​​ഗ്‌ലൈ​​നാ​​ണ് വി​​വാ​​ദ​​ത്തി​​ന്‍റെ കേ​​ന്ദ്ര​​ബി​​ന്ദു. ഇ​​ത് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്നാ​​ണ് ഹ​​ർ​​ജി​​ക്കാ​​ര​​ൻ പ​​റ​​യു​​ന്ന​​ത്.

കുങ്കുമപ്പൂവിന് കിലോയ്ക്ക് നാലു ലക്ഷം രൂപ, പാൻ മസാല പായ്ക്കറ്റിന് അഞ്ചു രൂപ!


ഷാ​​രൂ​​ഖ് ഖാ​​ൻ, അ​​ജ​​യ് ദേ​​വ്ഗ​​ണ്‍, ടൈ​​ഗ​​ർ ഷെ​​റോ​​ഫ് എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ മൂ​​ന്ന് അ​​ഭി​​നേ​​താ​​ക്ക​​ൾ, വി​​ൽ​​പ്പ​​ന വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി പാ​​ൻ മ​​സാ​​ല പ​​ര​​സ്യം ചെ​​യ്യു​​ന്നു. പ​​ര​​സ്യ​​ത്തി​​ൽ കു​​ങ്കു​​മ​​പ്പൂ​​വ് അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.

സ​​ത്യ​​ത്തി​​ൽ കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ വി​​ല കി​​ലോ​​യ്ക്ക് ഏ​​ക​​ദേ​​ശം നാലു ല​​ക്ഷം രൂ​​പ​​യും പാ​​ൻ മ​​സാ​​ല​​യു​​ടെ ഒ​​രു പാ​​യ്ക്ക​​റ്റി​​ന് അ​​ഞ്ചു രൂ​​പ​​യു​​മാ​​ണ്. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കു​​ങ്കു​​മ​​പ്പൂ​​വ് ചേ​​ർ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കാ​​നാ​​വി​​ല്ല; അ​​തി​​ന്‍റെ സു​​ഗ​​ന്ധം പോ​​ലും അ​​തി​​ൽ ചേ​​ർ​​ക്കാ​​ൻ ക​​ഴി​​യി​​ല്ല- ഹ​​ർ​​ജി​​ക്കാ​​ര​​ൻ പ​​റ​​ഞ്ഞു.

തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന പ​​ര​​സ്യം ക​​ണ്ട് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ പാ​​ൻ മ​​സാ​​ല​​യും പു​​ക​​യി​​ല പാ​​ക്ക​​റ്റും വാ​​ങ്ങു​​ന്ന​​തി​​ലൂ​​ടെ ക​​ന്പ​​നി കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യു​​ടെ ബി​​സി​​ന​​സ് ന​​ട​​ത്തു​​ക​​യും വ​​ൻ ലാ​​ഭം കൊ​​യ്യു​​ക​​യും ചെ​​യ്യു​​ന്നു. ഒ​​രു വ​​ശ​​ത്ത് നി​​ർ​​മാ​​ണ ക​​ന്പ​​നി ലാ​​ഭം കൊ​​യ്യു​​ന്പോ​​ൾ മ​​റു​​വ​​ശ​​ത്ത്, ഗു​​ട്ഖ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഈ ​​മി​​ശ്രി​​തം ക​​ഴി​​ച്ച് സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ൾ കാ​​ൻ​​സ​​ർ പോ​​ലു​​ള്ള മാ​​ര​​കരോ​​ഗ​​ങ്ങ​​ൾ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​ണ്.

ഗു​​ട്ഖ മി​​ശ്രി​​തം ആ​​രോ​​ഗ്യ​​ത്തി​​ന് ഹാ​​നി​​ക​​ര​​മാ​​ണെ​​ന്ന നി​​ർ​​മാ​​ണ ക​​ന്പ​​നി​​ക്കും അ​​റി​​യാം. ഇ​​തി​​ൽ കു​​ങ്കു​​മ​​പ്പൂ​​വ് അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന് പ​​ര​​സ്യ​​ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളെ മ​​നഃ​​പൂ​​ർ​​വം തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​​യാ​​ണ്- പ​​രാ​​തി​​ക്കാ​​ൻ ചൂണ്ടിക്കാട്ടി.

പ​​ര​​സ്യ​​ത്തി​​ലൂ​​ടെ ന​​ട​​ന്മാ​​ർ തെ​​റ്റാ​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി​​ക്കാ​​ര​​ൻ ആ​​രോ​​പി​​ച്ചു. ആയതിനാൽ പ​​ര​​സ്യം നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.