കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ബിസിനസ് കോണ്‍ക്ലേവ് നടത്തി
Friday, March 7, 2025 12:40 AM IST
പാലക്കാട്: രാജ്യത്തെ പ്രമുഖ ധനകാര്യസ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബിസിനസ് കോണ്‍ക്ലേവ് പാലക്കാട് നടന്നു.
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എം.പി. ജോസഫ് അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി.
‘ഇന്ത്യാസ് ഡെക്കേഡ്’ എന്ന പ്രമേയത്തിലായിരുന്നു കോണ്‍ക്ലേവ്. സിഇഒ മനോജ് രവി കോർപറേറ്റ് പ്രസന്റേഷൻ നടത്തി. വൈസ് പ്രസിഡന്റ് വി.സി. ജോർജുകുട്ടി, റീജണൽ മാനേജർ വി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ രജതജൂബിലിയോടനുബന്ധിച്ച് കോണ്‍ക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്.