കയർ, കൈത്തറി, കശുവണ്ടി കോണ്‍ക്ലേവ് ഏപ്രിലിൽ
Wednesday, March 5, 2025 11:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പരന്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി മേഖലകളുടെ ഭാവി വികസനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഏപ്രിലിൽ നടക്കും.
മൂന്നു മേഖലകളിലും നിലവിലുള്ള വെല്ലുവിളികളെ മറികടന്ന് നവീകരണവും ആധുനികീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം.
സർക്കാർ ഈ മേഖലകൾക്കായി നിയോഗിച്ച വിദഗ്ധ സമിതി ശിപാർശകളുടെ അടിസ്ഥാനത്തിൽ തുടർ പരിപാടികൾ ആവിഷ്കരിക്കും. ഈ മേഖലകളുടെ ഭാവി വികസനത്തിൽ നിർണായക ചുവടുവയ്പ് കുറിക്കുന്നതാകും കോണ്‍ക്ലേവ് എന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ആദ്യഘട്ടത്തിൽ കയർ കോണ്‍ക്ലേവ് ആലപ്പുഴയിലും കശുവണ്ടി മേഖലയുടെ കോണ്‍ക്ലേവ് കൊല്ലത്തും കൈത്തറി കോണ്‍ക്ലേവ് കണ്ണൂരിലും നടക്കും.