കെഎല്‍എം ആക്സിവ വനിതാദിനം ആചരിച്ചു
Monday, March 10, 2025 10:37 PM IST
കൊച്ചി: പ്രമുഖ എന്‍ബിഎഫ്സികളിലൊന്നായ കെഎല്‍എം ആക്സിവ വനിതാദിനം ആഘോഷിച്ചു. കൊച്ചിയില്‍ നടന്ന ആഘോഷം നടി മിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സിഇഒ മനോജ് രവി അധ്യക്ഷനായിരുന്നു. വനിതാ ജീവനക്കാരുടെ ധനകാര്യ സേവനങ്ങളിലെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുന്ന ‘ആക്സിവ ഫിന്ക്ലൂസിവ്’ പദ്ധതിക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു.
രജതജൂബിലിയുടെ ഭാഗമായി ഈ വര്‍ഷം കമ്പനി നടത്തുന്ന ഫിനാന്‍ഷ്യല്‍ ലിറ്ററസി ഡ്രൈവില്‍ മുഴുവന്‍ ജീവനക്കാരും സന്നദ്ധപരിശീലകരായി പങ്കുചേരും.
എല്ലാ ജീവനക്കാരും സാമ്പത്തിക സ്വാതന്ത്ര്യ പ്രതിജ്ഞയെടുത്തു. രജതജൂബിലിയുടെ ഭാഗമായി എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാഭ്യാസസ്ഥാപനങ്ങളിലും വനിതാകൂട്ടായ്മകളിലും സാമ്പത്തിക സാക്ഷരതാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കെഎല്‍എം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള നൈപുണ്യ വികസന പരിപാടി ‘സൃഷ്ടി’ ആരംഭിക്കും. സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍, മെന്ററിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കും.