ഒലിവിന്റെ വിലക്ക് നീക്കി
Wednesday, March 5, 2025 11:34 PM IST
കൊച്ചി: വായ്പാ സേവനദാതാവായ ‘olyv.in’എന്ന വെബ്സൈറ്റിന്റെ വിലക്ക് ഹൈക്കോടതി നീക്കി.
2000ലെ ഐടി ആക്ട് പ്രകാരം കേരള സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പുറപ്പെടുവിച്ച കത്തിനെത്തുടര്‍ന്നാണ് വെബ്സൈറ്റ് നിര്‍ജീവമാക്കിയത്.
ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വൈബ് സൈറ്റ് വിലക്കിയ ഉത്തരവിനെയും എഫ്ഐആറിനെയും ചോദ്യം ചെയ്തു സ്ഥാപനം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വിലക്ക് നീക്കിയത്. എന്നാല്‍ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
വെബ്സൈറ്റ് വിലക്കിയ ഉത്തരവിനെയും എഫ്ഐആറിനെയും ചോദ്യം ചെയ്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഡിജിറ്റല്‍ ലെന്‍ഡിംഗ് മാര്‍ഗനിർദേശങ്ങള്‍ പ്രകാരം നിയമാനുസൃത ബിസിനസ് നടത്തുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഹര്‍ജിക്കാര്‍ക്കെതിരേ പ്രത്യേക ആരോപണമൊന്നുമില്ലെന്നാണ് കേരള പോലീസിന്റെ വിശദീകരണമെന്നും കോടതി ചൂണ്ടിക്കാട്ടി.