ഫെമി സെയ്ഫിന് സീഡ് ഫണ്ടിംഗിലൂടെ മൂന്നു കോടി
Saturday, March 8, 2025 11:23 PM IST
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെമിസെയ്ഫിന് മൂന്നു കോടിയുടെ സീഡ് ഫണ്ടിംഗ്.
സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനും ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. ടോം എം.ജോസഫ് നേതൃത്വം നല്കിയ സീഡ് ഫണ്ടിംഗ് റൗണ്ടിലാണ് ഫെമിസെയ്ഫ് നിക്ഷേപം കരസ്ഥമാക്കിയത്.
റൗണ്ടില്‍ കേരള ഏഞ്ചല്‍ നെറ്റ്വര്‍ക്ക്, ജെസ് (ലൂണാര്‍ ഫാമിലി ഓഫീസ്), ബിയോണ്ട്ടെക് വെഞ്ചേഴ്സ് (ഒമാന്‍), മുസ്തഫ കൂരി (ബ്ലാക്ക് പെപ്പര്‍ ഹോള്‍ഡിംഗ്സ്) എന്നീ നിക്ഷേപകരും പങ്കെടുത്തു.
വനിതാക്ഷേമത്തിനും ശുചിത്വത്തിനും മുന്‍തൂക്കം നല്കുന്ന ഫെമിസെയ്ഫ് നസീഫ് നാസര്‍, നൗറീന് ഐഷ എന്നിവര്‍ ചേര്‍ന്നാണ് ആരംഭിച്ചത്.