കെഎസ്എഫ്ഇയിൽ വനിതാദിനാഘോഷം
Saturday, March 8, 2025 12:16 AM IST
തൃശൂർ: കെഎസ്എഫ്ഇ കോർപറേറ്റ് ഓഫീസിലും വിവിധ ശാഖകളിലും വനിതാദിനം ആഘോഷിച്ചു. കോർപറേറ്റ് ഓഫീസിൽ നടന്ന സമ്മേളനം മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ ഉദ്ഘാടനംചെയ്തു.
ഡിജിഎം (ഐടി) എ.ബി. നിശ, ഡിജിഎം (റിക്കവറി) എൻ. സരസ്വതി, ഡിജിഎം (പി ആൻഡ് എച്ച്ആർ) ആർ. ദേവി നായർ എന്നിവർ പ്രസംഗിച്ചു.
തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ബി. ഷിജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.എ. ഷീജ എന്നിവർ ക്ലാസെടുത്തു.