കൊ​​​​ച്ചി: കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ സ്‌​​​​പെ​​​​ഷ​​​​ലൈ​​​​സ്ഡ് റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് ക​​​​മ്പ​​​​നി അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ യു​​​​കെ​​​​യി​​​​ല്‍ എ​​​​ട്ടു ദ​​​ശ​​​ല​​​ക്ഷം പൗ​​​​ണ്ട് (90.29 കോ​​​​ടി രൂ​​​​പ) നി​​​​ക്ഷേ​​​​പി​​​​ക്കും.

ശാ​​​​സ്ത്ര ഗ്ലോ​​​​ബ​​​​ല്‍ ബി​​​​സി​​​​ന​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് (എ​​​​സ്ജി​​​​ബി​​​​ഐ- ശാ​​​​സ്ത്ര റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ്) ആ​​​​ണ് നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ക. ഇ​​​​തോ​​​​ടെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്ന് യു​​​​കെ​​​​യി​​​​ല്‍ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​കു​​​​​ക​​​​യാ​​​​ണ് എ​​​​സ്ജി​​​​ബി​​​​ഐ.


യു​​​​കെ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ബ്രി​​​​ട്ടീ​​​​ഷ് ട്രേ​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി ജൊ​​​​നാ​​​​ഥ​​​​ന്‍ റെ​​​​യ്‌​​​​നോ​​​​ള്‍​ഡ്‌​​​​സാ​​​​ണു വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. എ​​​​സ്ജി​​​​ബി​​​​ഐ​​​​യു​​​​ടെ റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് ബി​​​​സി​​​​ന​​​​സി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ് പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ യു​​​​കെ​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും റെ​​​​യ്‌​​​​നോ​​​​ള്‍​ഡ്‌​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.