മുത്തൂറ്റ് ഫിനാന്‍സ് ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം അവതരിപ്പിച്ചു
Tuesday, March 11, 2025 11:50 PM IST
കൊച്ചി: മുൻനിര സ്വര്‍ണവായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ‘ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം’ അവതരിപ്പിച്ചു. ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണ്.
ഇതിന്റെ ഭാഗമായി അര്‍ഹമായ ഇടപാടുകള്‍ക്ക് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ നല്‍കും. കഴിഞ്ഞ എട്ടിന് ആരംഭിച്ച ഈ പദ്ധതിയിലൂടെ മുത്തൂറ്റ് ഫിനാന്‍സിന്റെ വനിതാ ഉപഭോക്താക്കളുടെ എല്ലാ അര്‍ഹമായ ഇടപാടുകള്‍ക്കും ഇരട്ട മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
ആസ്തി അധിഷ്ഠിത വായ്പയിലൂടെ സ്ത്രീകളെ ശക്തീകരിക്കാനും സാമ്പത്തിക ഉള്പ്പെടുത്തലിനുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
2022 ഓഗസ്റ്റിലാണ് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. 5,000ത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചു. നിലവില്‍ 86 ലക്ഷം ഉപഭോക്താക്കള്‍ മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാണ്. അതില്‍ 30 ലക്ഷം ഉപഭോക്താക്കള്‍ വനിതകളാണ്.