ലെക്സസ് ഇന്ത്യ എല്‍എക്സ് 500ഡി ബുക്കിംഗ് തുടങ്ങി
Monday, March 10, 2025 10:37 PM IST
കൊച്ചി: ലെക്സസ് ഇന്ത്യയുടെ ഏറ്റവും പുതിയ മോഡല്‍ എല്‍എക്സ് 500 ഡി ബുക്കിംഗ് ആരംഭിച്ചു.
ഇരട്ട ടര്‍ബോ സിസ്റ്റമുള്ള കരുത്തുറ്റ 3.3 ലിറ്റര്‍ വി 6 ഡീസല്‍ എന്ജിന് വാഹനം അര്‍ബന്‍, ഓവര്‍ട്രെയില്‍ എന്നിങ്ങനെ രണ്ടു ഗ്രേഡുകളില്‍ ലഭ്യമാണ്. കൂടാതെ വാഹനങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെക്സസ് സേഫ്റ്റി സിസ്റ്റം +3.0, മെച്ചപ്പെട്ട കണക്ടിവിറ്റിക്കായി പുതിയ ടെലിമാറ്റിക്സ് ഫീച്ചറുകളുള്ള ലെക്സസ് കണക്ടഡ് ടെക്നോളജി തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും അടങ്ങിയിട്ടുണ്ട്.
അതിനൊപ്പം പാതകള്‍ മാറ്റുമ്പോള്‍ സുരക്ഷ പരിശോധിക്കുന്നതിന് ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം ലൈറ്റിംഗ് എന്നിവയും മോഡലുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
എല്‍എക്സ് 500 ഡി അര്‍ബന്റെ എക്സ്ഷോറൂം വില 30,000,000 രൂപയും എല്‍എക്സ് 500 ഡി ഓവര്ട്രെയിലിന്റെ വില 31,200,000 രൂപയുമാണ്.