എയര്‍ ഇന്ത്യ എക്സ്പ്രസിന് 100 വിമാനങ്ങൾ
Monday, March 10, 2025 10:37 PM IST
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം 100 കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ബംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു.
പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഡൽഹിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ലാഗ് ഓഫിനുശേഷം 100-ാമത് വിമാനം ആദ്യയാത്ര നടത്തിയത്. രാജ്യതലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ടു വിമാനത്താവളങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനി എയര്‍ഇന്ത്യ എക്സ്പ്രസാണ്.
ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബംഗളൂരു. 100-ാമത് വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 2022 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ എക്സ്പ്രസിനെ ഏറ്റെടുത്തത്.