ആർഐഎല്ലും ടിസിഎസും ആദ്യ സ്ഥാനങ്ങളിൽ
Monday, March 10, 2025 1:11 AM IST
മുംബൈ: കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ മൂല്യമുള്ള 10 കന്പനികളിൽ ഏഴ് എണ്ണത്തിന്റെയും കൂടി വിപണി മൂല്യം 2,10,254.96 കോടി രൂപ വർധിച്ചു. റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കണ്‍സൾട്ടൻസി സർവീസസും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെൻസെക്സ് 1,134.48 പോയിന്റ് അഥവാ 1.55 ശതമാനം ഉയർന്നു. എൻഎസ്ഇ നിഫ്റ്റി 427.8 പോയിന്റ് അഥവാ 1.93 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 66,985.25 കോടി രൂപ ഉയർന്ന് 16,90,328.70 കോടി രൂപയിലെത്തി. ടാറ്റ കണ്‍സൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 46,094.44 കോടി രൂപ ഉയർന്ന് 13,06,599.95 കോടി രൂപയിലെത്തി. വിപണിമൂല്യത്തിലെ ഈ കുത്തനെയുള്ള ഉയർച്ചയോടെ, ടിസിഎസ് വീണ്ടും ഏറ്റവും മൂല്യമുള്ള മികച്ച 10 കന്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 39,714.56 കോടി ഉയർന്ന് 6,53,951.53 കോടി രൂപയും ഭാരതി എയർടെല്ലിന്റെ മൂല്യം 35,276.3 കോടി രൂപ വർധിച്ച് 9,30,269.97 കോടി രൂപയുമായി.
ഐടിസിയുടെ വിപണിമൂല്യം 11,425.77 കോടി രൂപ ഉയർന്ന് 5,05,293.34 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 7,939.13 കോടി രൂപ ഉയർന്ന് 8,57,743.03 കോടി രൂപയായി.
ഹിന്ദുസ്ഥാൻ യൂണിലിവർ 2,819.51 കോടി രൂപ കൂട്ടിച്ചേർത്തു, വിപണിമൂല്യം 5,17,802.92 കോടി രൂപയിലെത്തിച്ചു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 31,832.92 കോടി രൂപ ഇടിഞ്ഞ് 12,92,578.39 കോടി രൂപയിലും ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം 8,535.74 കോടി രൂപ താഴ്ന്ന് 5,20,981.25 കോടി രൂപയിലുമെത്തി.
ഇൻഫോസിസിന്റെ വിപണിമൂല്യം 955.12 കോടി രൂപ ഇടിഞ്ഞ് 7,00,047.10 കോടി രൂപയിലുമെത്തി.