കാർ ലോണ്‍ ഓഫറുകൾ: മാരുതി സുസുക്കി ഹീറോ ഫിൻകോർപ്പുമായി സഹകരിക്കുന്നു
Saturday, March 8, 2025 11:23 PM IST
മുംബൈ: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) പുതിയതും ഉപയോഗിച്ചതുമായ കാർ വാങ്ങുന്നവർക്കുള്ള ധനസഹായ ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതിനായി ഹീറോ ഫിൻകോർപ്പ് ലിമിറ്റഡുമായി ഒരു ധാരണാപത്രം ഒപ്പുവച്ചതായി ഇന്നലെ പ്രഖ്യാപിച്ചു.
മാരുതി സുസുക്കിയുടെ വിശാലമായ ഡീലർഷിപ്പ് ശൃംഖലയും ഹീറോ ഫിൻകോർപ്പിൽനിന്ന് ഇഷ്ടാനുസരണ സാന്പത്തിക പാക്കേജുകളും പ്രയോജനപ്പെടുത്തിക്കൊണ്ട് കാർ ഉടമസ്ഥാവകാശം എളുപ്പത്തിൽ പ്രാപ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് കന്പനി മാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.
മാരുതി സുസുക്കിയിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി, അലൈഡ് ബിസിനസ് വൈസ് പ്രസിഡന്റ് കമൽ മഹ്ത, മാരുതി സുസുക്കി ഫിനാൻസ് ആൻഡ് ഡ്രൈവിംഗ് സ്കൂൾ ജനറൽ മാനേജർ വിശാൽ ശർമ്മ എന്നിവരുൾപ്പെടെ ഇരു കന്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാർ ഒൗദ്യോഗികമായി അംഗീകരിച്ചത്.
ഹീറോ ഫിൻകോർപ്പിനെ പ്രതിനിധീകരിച്ച് എംഡിയും സിഇഒയുമായ അഭിമന്യു മുഞ്ജലും മറ്റ് മുതിർന്ന എക്സിക്യൂട്ടീവുകളും പങ്കെടുത്തു.