അതിരമ്പുഴയില്‍ ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക്
Wednesday, March 5, 2025 11:34 PM IST
കൊച്ചി: ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക് കോട്ടയം അതിരമ്പുഴ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചറും വര്ക്ക്സ്പേസും ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിരിക്കുന്ന വില്ലേജ് പാര്‍ക്ക് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ ‘സിലിക്കണ്‍ വാലി മോഡല്‍ അതിരമ്പുഴ’, ഓരോ വാര്‍ഡുകളില്‍നിന്നും ടെക്നോളജിയില്‍ മിടുക്കരായ ഒരു കുട്ടിയെ വീതം കണ്ടെത്തി ക്രിയേറ്റര്‍മാരാക്കുന്ന ‘വണ്‍ ക്രിയേറ്റര്‍ ഫ്രം വണ്‍ വാര്‍ഡ്’, പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘പിങ്ക് കോഡേഴ്സ്’ തുടങ്ങിയ പ്രോഗ്രാമുകളുടെ പഞ്ചായത്തുതല ലോഞ്ചിംഗും നടന്നു.
സിലിക്കണ്‍ വാലി മോഡല്‍ അതിരമ്പുഴ പ്രോജക്ടിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണറായ സാബു കുര്യാക്കോസിനെയും കണ്‍സ്ട്രക്ഷന്‍ പാര്‍ട്ണര്‍ ഐഫ്യൂഎക്സ് ടീമിനെയും ചടങ്ങില്‍ ആദരിച്ചു.
ടാല്‍റോപ്പിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോം സ്റ്റെയ്പിലെ വിദ്യാര്‍ഥി എസ്. ദേവാനന്ദിന് ഉപഹാരം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ടാല്‍റോപ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ കെ. ആന്മേരി ജിജു, ടാല്‍റോപ് ഡയറക്ടര്‍ എസ്.എൽ. ജോബിന് തുടങ്ങിയവര്‍ പങ്കെടുത്തു.