ആദിര ആന്‍ഡ് അപ്പ കോഫി ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ കൊച്ചിയില്‍
Tuesday, March 11, 2025 11:50 PM IST
കൊച്ചി: പ്രശസ്ത കോഫി ബ്രാന്‍ഡായ ആദിര ആന്‍ഡ് അപ്പ കോഫി കൊച്ചി പനമ്പള്ളി നഗറില്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ ആരംഭിച്ചു.
ഹൈബി ഈഡന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. സിഗ്നേച്ചര്‍ മിശ്രിതങ്ങള്‍, പരമ്പരാഗത ഫില്‍ട്ടര്‍ കോഫി, ഇന്നൊവേറ്റീവ് ബ്രൂസ്, സുഗന്ധമുള്ള കാപ്പികള്‍ തുടങ്ങി വിവിധ തനത് ദക്ഷിണേന്ത്യന്‍ കാപ്പികള്‍ ആദിര ആന്‍ഡ് അപ്പ കോഫിയില്‍ ലഭിക്കും.
രാജ്യത്ത് 100 ഔട്ട്ലറ്റുകള് തുറക്കുന്നതിന്റെ ഭാഗമായാണ് ‘ആദിര ആന്‍ഡ് അപ്പ കോഫി’ തങ്ങളുടെ പുതിയ ഷോപ്പ് കൊച്ചിയില്‍ തുടങ്ങിയതെന്ന് സിഇഒ ഹരിഹരന് പറഞ്ഞു.