വായ്പകളെക്കുറിച്ചുള്ള അവബോധം: വനിതകൾ മുന്നിലെന്ന് റിപ്പോർട്ട്
Wednesday, March 5, 2025 1:19 AM IST
കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെക്കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ് യൂണിയന് സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2024 ഡിസംബറില്‍ ഇന്ത്യയിലെ 27 ദശലക്ഷം വനിതകളാണു വിവിധ വായ്പകളെക്കുറിച്ചു സജീവമായ അന്വേഷണം നടത്തിയത്. 2023നെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനയാണിത്. നിതി ആയോഗിന്റെ വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം, മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണു കണക്കുകൾ വിശദീകരിക്കുന്നത്.