ശോഭ ഡെവലപ്പേഴ്സിന് സിഐഡിസി പുരസ്കാരം
Thursday, April 24, 2025 12:42 AM IST
കൊച്ചി: ശോഭ ഡെവലപ്പേഴ്സിന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സിലിന്റെ (സിഐഡിസി) 16-ാമത് വിശ്വകര്‍മ പുരസ്കാരം ലഭിച്ചു. നിര്‍മാണ, അടിസ്ഥാനസൗകര്യ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്നതാണ് അവാര്‍ഡ്.
ഡല്‍ഹി ജന്‍പതിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി ഗതാഗത മന്ത്രി ഹര്‍ഷ് മല്‍ഹോത്ര, സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം നൽകി.
ശോഭ സേഫ്റ്റി വിഭാഗം ജനറല്‍ മാനേജര്‍ ജി.എന്‍ ചന്ദ്രശേഖര്‍, അസി.ജി.എം വിജയകുമാര്‍ തങ്കരാജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.