ഷാ​​ങ്ഹാ​​യ്: ചൈ​​ന​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഷോ​​യാ​​യ ഓ​​ട്ടോ ഷാ​​ങ്ഹാ​​യി​​ൽ പ്രീ​​മി​​യം ഡെ​​ൻ​​സ ഇ​​സ​​ഡ് മോ​​ഡ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച് ചൈ​​നീ​​സ് ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന ഭീ​​മ​​നാ​​യ ബി​​വൈ​​ഡി.

ഡെ​​ൻ​​സ ഇ​​സ​​ഡി​​ലൂ​​ടെ ആ​​ഡം​​ബ​​ര സ്‌​​പോ​​ർ​​ട്‌​​സ് കാ​​ർ വി​​പ​​ണി​​യി​​ലേ​​ക്കു​​കൂ​​ടി ചു​​വ​​ടു​​വ​​യ്പ് ന​​ട​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ബി​​വൈ​​ഡി. നി​​ല​​വി​​ൽ വൈ​​ദ്യു​​ത വാ​​ഹ​​ന രം​​ഗ​​ത്ത് ഇ​​ലോ​​ൺ മ​​സ്കി​​ന്‍റെ ടെ​​സ്‌​​‌ലയെ വ​​രെ പി​​ന്നോ​​ട്ട​​ടി​​ച്ചു കു​​തി​​ക്കു​​ക​​യാ​​ണ് ബി​​വൈ​​ഡി.

ആ​​ഡം​​ബ​​ര സ്‌​​പോ​​ർ​​ട്‌​​സ് കാ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ പോ​​ർ​​ഷെ, മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളു​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യാ​​യി​​രി​​ക്കും ഡെ​​ൻ​​സ ഇ​​സ​​ഡി​​ന് ഏ​​റ്റു​​മു​​ട്ടേ​​ണ്ടി വ​​രി​​ക. വാ​​ഹ​​ന​​ത്തി​​ന്‍റെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ക​​ന്പ​​നി പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ലെ​​ങ്കി​​ലും ഏ​​ക​​ദേ​​ശം 35 ല​​ക്ഷം ഇ​​ന്ത്യ​​ൻ രൂ​​പ​​യാ​​ണ് ഡെ​​ൻ​​സ ഇ​​സ​​ഡി​​ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.


നേ​​രെ​​മ​​റി​​ച്ച്, വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ളും സി​​ഇ​​ഒ ഇ​​ലോ​​ൺ മ​​സ്‌​​കി​​ന്‍റെ പൊ​​തു വി​​വാ​​ദ​​ങ്ങ​​ളും മൂ​​ല​​മു​​ണ്ടാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ല്പ​​ന​​യി​​ലും വ​​രു​​മാ​​ന​​ത്തി​​ലും വ​​ലി​​യ ഇ​​ടി​​വാ​​ണ് ടെ​​സ്‌​​ല നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

ക​​മ്പ​​നി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യ ത്രൈ​​മാ​​സ റി​​പ്പോ​​ർ​​ട്ടി​​ൽ മൊ​​ത്ത​​ത്തി​​ലു​​ള്ള വി​​ല്പ​​ന​​യി​​ൽ 9% ഇ​​ടി​​വും അ​​റ്റാ​​ദാ​​യ​​ത്തി​​ൽ 71% ഇ​​ടി​​വും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.